ജറുസലേം: ആറു ദിവസങ്ങളില്‍ വിവിധ വേദികളിലായി ഇസ്രയേലില്‍ പുതുമയുള്ള ഒരു ഉച്ചകോടി നടത്തി. ആദ്യത്തെ അംബാസിഡര്‍ ഉച്ചകോടി. നേതൃത്വം നല്‍കിയത് ഇസ്രയേലിലെ യുഎസ് അംബാസിഡര്‍ മൈക്ക് ഹക്കബി. അതു കൊണ്ടു തന്നെ ഹക്കബി ഉച്ചകോടി എന്നാണ് ഇത് അറിയപ്പെടുന്നത്.
ഇക്കഴിഞ്ഞ ഞായറാഴ്ച ആയിരത്തിലധികം പാസ്ററര്‍മാരെ ഇസ്രയേലിനൊപ്പം നില്‍ക്കാനും യഹൂദ വിരുദ്ധതയെ ചെറുക്കാനും നിയോഗിച്ചു കൊണ്ടാണ് ഹക്കബി ഉച്ചകോടി വേറിട്ടതായത്. ഇസ്രയേലിലെ യുഎസ് അംബാസിഡര്‍ മൈക്ക് ഹക്കബി ഈ കമ്മീഷന്‍ ചെയ്യലിന്‍റെ കാതല്‍ പാസ്ററര്‍മാരോട് ഇങ്ങനെ വിശദീകരിച്ചു:
"ഇസ്രയേല്‍ രാജ്യത്തിന്‍റെ അംബാസിഡര്‍ ആയിട്ടല്ല, യാതൊരു രാഷ്ട്രീയ പങ്ക് ഏറ്റെടുക്കാനുമല്ല, നിങ്ങള്‍ ക്രിസ്തുവിന്‍റെയും അവന്‍റെ രാജ്യത്തിന്‍റെയും വചനത്തിന്‍റെയും അംബാസിഡര്‍മാരാണ് എന്ന് ഞാന്‍ പറയും'
പാസ്ററര്‍മാരുടെ ഈ അപൂര്‍വ സംഗമം ഒരു നിര്‍ണായക നിമിഷമാണന്നാണ് ഗാസ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍റെ മുന്‍ ഡയറക്റ്റര്‍ റവ . ജോണി മൂര്‍ പറഞ്ഞത്. പ്രത്യേകിച്ചും ജൂത രാഷ്ട്രത്തോടും ഇസ്രയേല്‍ ജനതയോടും ഐക്യ ദാര്‍ഢ്യം പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രയേലിലേയ്ക്ക് ഇതു വരെ വന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ പാസ്ററര്‍മാരുടെ കൂട്ടമാണിത്. പ്രധാനമന്ത്രി നെതന്യാഹു ഉള്‍പ്പടെയുള്ള നേതാക്കള്‍ പാസ്ററര്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ജൂത പിന്തുണയ്ക്ക് നന്ദി പറയുന്നതിനും മുന്നോട്ടു വന്നു,

Comments: